thammil thammil cherum song, karaoke with lyrics from the malayalam movie Mylanchi monchulla veedu.
തമ്മിൽ തമ്മിൽ ചേരും ഈ മണ്ണും വിണ്ണും പാടും
ചെറു മൺകൂടും പൊൻകൂടായ് മാറും പൂക്കാലം
മാരിക്കാറും മാഞ്ഞേ പുതു ചെണ്ടും വണ്ടും വന്നേ
മിഴിയോരത്തു് മോഹത്തിൻ മിന്നാമിന്നാട്ടം....
ഇഷ്ടം നമ്മളിൽ വെട്ടം വീശവേ...
പനിനീർത്തുള്ളികൾ ചൊരിയും വേളയിൽ
താളം വീണ്ടും വന്നേ...നിറമേഴും പൂത്തു പിന്നേം..
ഇനി സ്നേഹമാം നൂലിനാൽ പൂവുകൾ കോർക്കും നമ്മൾ...
തമ്മിൽ തമ്മിൽ ചേരും ഈ മണ്ണും വിണ്ണും പാടും
ചെറു മൺകൂടും പൊൻകൂടായ് മാറും പൂക്കാലം....
പുതിയൊരു വാനം നിറമുകിൽ ചൂടും
പുതുമണവാളൻ കതിരവനാകും
ഹൃദയങ്ങൾ തമ്മിൽ പുണരുന്ന ചേലിൽ
മണിയറവാതിൽ വിടരുകയില്ലേ...
ഒരു നൂറു കനവോലും ഈ കണ്‍കളിൽ
മഴവില്ലു വിരിയുന്നൊരിശലോർമ്മകൾ....
മൈലാഞ്ചി മൊഞ്ചുള്ള ഈ വീട്ടിൽ...കൂടും നമ്മൾ
തമ്മിൽ തമ്മിൽ ചേരും ഈ മണ്ണും വിണ്ണും പാടും
ചെറു മൺകൂടും പൊൻകൂടായ് മാറും പൂക്കാലം....
ഇനിയൊരു തിങ്കൾ കതിരുമായ് പോരും
ഇരവൊരു കാണാ കുയിൽമകളാകും
മനസ്സാകെ മഞ്ഞായ് അലിയുന്ന നേരം
ഉലകിതിലാകെ പരിമളമല്ലേ....
പിരിയാതെ ഇനി നീളുമീ യാത്രയിൽ
തുണ വേണം ഒരുനുള്ളു കനിവിൻ കണം...
മൈലാഞ്ചി മൊഞ്ചുള്ള ഈ വീട്ടിൽ...വാഴും നമ്മൾ..
തമ്മിൽ തമ്മിൽ ചേരും....

0 comments:
Post a Comment